ചാവക്കാട്: പാലയൂർ സെന്റ്. തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം ഞായറാഴ്ച രാത്രി 7.30 ന് പാരിഷ് ഹാളിൽ നടന്നു.
തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ് റവ.ഡോ. ഡേവീസ് കണ്ണമ്പുഴ, സഹ വികാരി ഫാ. ആന്റോ രായപ്പൻ, പ്രിൻസിപ്പാൾ കെ.കെ റോബിൻ പി. ടി എ പ്രസിഡന്റ് സുഭാഷ് മാസ്റ്റർ , പ്രോഗ്രാം കൺവീനർ ജോയസി ടീച്ചർ, സെക്രട്ടറി സിമി ഫ്രാൻസിസ് എന്നിവർ നേതൃത്വo നൽകി. വിശ്വാസ പരിശീലന പി.ടി.എ യുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, ഇടവകക്കാരും ചേർന്ന് 200 കലാകാരന്മാരാണ് മെഗാ നാടകത്തിൽ അഭിനയിച്ചത്. ത്യശൂർ അതിരൂപത മീഡിയ സെൽ ഇൻചാർജും ‘കടുക് ‘ ഷോർട്ട് ഫിലിമിലെ പ്രധാന അഭിനേതാവുമായ റവ. ഫാ. ഫിജോ ആലപ്പാടനാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചന്നത്.
ഫിജോ അച്ചന്റെ നേതൃത്വത്തിൽ 5 വയസുള്ള കുട്ടികൾ മുതൽ 80 വയസുള്ള കുടുംബനാഥൻ വരെ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങിലെത്തിച്ചത്. ഇടവക കേന്ദ്ര സമിതി അംഗങ്ങൾ, ഏകോപനസമിതി അംഗങ്ങൾ എന്നിവരും അഭിനേതാക്കൾ ആയിരുന്നു.