ഗുരുവായൂർ: ജനുവരി 29 വയോജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും, പെൻഷൻ പരിഷക്കരണ നടപടികൾ ആരംഭിക്കണമെന്നും, തിരുവെങ്കിടം റെയിൽവെ അടി പാത നിർമ്മാണത്തിന് പരിഹാരം കാണണമെന്നും ഗുരുവായൂരിൽ ചേർന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ടൗൺ യൂണിറ്റ് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിസണ്ട് പി ഐ സൈമൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ് ജോർജ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി. കലാമത്സരം, അടുക്കളത്തോട്ടം, വായനാ മഹോത്സവം എന്നിവയിലെ പ്രതിഭകളെയും, കലാതിലക പട്ടം കരസ്ഥമാക്കിയ എം രതി ടീച്ചർ, രക്ഷാധികാരി ആർ വി അലി, ദർപ്പണം ഗ്രന്ഥത്തിൻ്റെ രചിയിതാവ് പി ഐ സൈമൺ എന്നിവരെ ആദരിച്ചു.
ജോർജ് പോൾ. എൻ, എം.രവീന്ദ്രൻ, പി.വി.ബാലചന്ദ്രൻ ,കെ.വി.രാമകൃഷ്ണൻ,എം.കെ. ദേവകി, പ്രൊഫ വി വിജയലക്ഷമി, എ.ആർ.മാലിനി, ടി.ഉണ്ണികൃഷ്ണൻ, പി.കെ.വിജയ ലക്ഷമി , എ.എൻ.ശ്യാമള, പി.ആർ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.