ഗുരുവായൂർ: ഭൂലോക വൈകുണ്ഡത്തിലെ ഈ വർഷത്തെ കണ്ണൻറെ തിരുവുത്സവത്തിന് ഗുരുപവനപുരി ഒരുങ്ങുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടത്തോടുകൂടി കൂടി ഫെബ്രുവരി 21 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തുടക്കം കുറിക്കും അന്നുരാത്രി നടക്കുന്നു കൊടിയേറ്റത്തോടെതുടർന്നുള്ള ഒമ്പത് ദിനങ്ങൾ ഭക്തിസാന്ദ്രമാകും. ക്ഷേത്രത്തിനകത്തും പുറത്തുമായി ആഘോഷത്തിൽ ആറാടുന്ന ഗുരുപവനപുരി മാർച്ച് ഒന്നിന് രാത്രി കൊടിയിറക്കത്തോടെ ഈ വർഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും
ഉത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിനകത്തു നടക്കുന്ന കലശ ചടങ്ങുകൾ ഫെബ്രുവരി 13 മുതൽ ആരംഭിക്കും ആയതുകൊണ്ട് ഫെബ്രുവരി 13 മുതൽ 20 വരെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ കുട്ടികളുടെ ചോറൂൺ, തുലാഭാരം എന്നീ വഴിപാടുകൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്