ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ 5-മത് മഹാരുദ്രയജ്ഞം ഫെബ്രുവരി 1 ന് ആരംഭിച്ച് 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
11 ദിവസം നീണ്ടു നിൽക്കുന്ന അതി ബൃഹത്തായ താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. മഹാ രുദ്ര യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവ ദിവസേന നടക്കും. ബ്രാമണിപ്പാട്ട്, പറനിറക്കൽ ചടങ്ങ് എന്നിവയും ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം നൽകും.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ കെ രാമകൃഷ്ണൻ ഇളയത്, കിഴിയേടം രാമൻ നമ്പൂതിരി, കെ സുധാകരൻ നമ്പ്യാർ, ജയറാം ആലക്കൽ, ആർ പരമേശ്വരൻ മുരളി മണ്ണുങ്ങൽ, ഉഷ അച്യുതൻ, ശ്രീധര പ്രഭു, ശിവദാസ് താമരത്ത് തുടങ്ങിയവർ പങ്കെടുത്തു.