ഗുരുവായൂർ: ഗുരുവായൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ സുരേഷ് കെ ജി ക്കും എസ് ഐ സുകുമാരൻ കെ എൻ എന്നിവർക്ക് സംസ്ഥാന പോലീസ് സേനയുടെ ഇൻവെസ്റ്റിഗേഷൻ ഡിറ്റക്ടീവ് എക്സലൻസ് അവാർഡിന് അർഹരായി. ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 3702022 U/s 457, 461, 380 IPS എന്ന കേസിൻ്റെ കേസ് അന്വേഷണത്തിലും തെളിവെടുപ്പിലും,18 ദിവസം കൊണ്ട് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയതുമാണ് അവാർഡിന് അർഹരായത്.
ഗുരുവായൂർ തമ്പുരാൻ പടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ് കേസിൽ തമിഴ്‌നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (രാജ് -26 ) നെ പിടി കൂടിയത് 18 ദിവസം കൊണ്ടാണ്. തുടർന്നുള്ള അന്യേഷണവും പ്രതിയെ അറസ്റ്റു ചെയുന്നതും. എ സി പി സുരേഷി കെ ജിയുടെയും നേതൃത്വത്തിലായിരുന്നു. ന്യൂഡൽഹിയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. 2022 മെയ് 12ന് രാത്രിയിലായിരുന്നു കവർച്ച.
എ സി പി സുരേഷ് കെ ജി ഇലക്ഷൻ ബന്ധപ്പെട്ട് കോഴിക്കോട് മാറിയിട്ടുണ്ട്, എസ് ഐ സുകുമാരൻ കെ എൻ കുന്ദംകുളം പോലീസ് സ്റ്റേഷനിൽ ആണ്.