- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നന്ദനാനയെ മദപ്പാടു കാലം കഴിഞ്ഞ് ഇന്ന് അഴിച്ചു,. വർഷങ്ങൾക്കു ശേഷമാണ് പുതിയ ചട്ടക്കാര് ചുമതലയേറ്റെടുത്ത് ആനയെ അഴിച്ചു മാറ്റി കെട്ടുന്നത് , ഒരുപാടു സ്വഭാവ സവിശേഷതകളുള്ള ആനയെ കേരളത്തിലെ ആനപ്രേമികൾ വളരെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. പരിചയസമ്പന്നനായ പ്രേമരാജിൻ്റെ നേതൃത്വത്തിലാണ് ആനയെ അഴിച്ചിരിക്കുന്നത്. നന്ദനാനയുടെ സ്ഥിരം കെട്ടും തറിയിൽ നിന്നും ഗജരത്നം പത്മനാഭൻ സ്ഥിരമായി നിന്നിരുന്ന കെട്ടും തറിയിലേക്കാണ് മാറ്റി കെട്ടിയിരിക്കുന്നത്. എല്ലാവിധ ആശംസകളും നേരുന്നു.