ഗുരുവായൂർ: കേരളത്തിലെ നാട്ടാനകളിൽ പേരുകേട്ട ഉയരകേമൻ തൃക്കടവൂർ ശിവരാജു ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാൻ എത്തി,
രാവിലെ 8.30 ന് കിഴക്കെ നടയിലെ ദീപസ്തംഭത്തിനു സമീപം എത്തി തുമ്പി ഉയർത്തി ഭഗവാനെ തൊഴുതു വണങ്ങി, ആനയുടെ പേരിൽ പ്രത്യേകം വഴിപാടുകളും നടത്തി, ക്ഷേത്രം മാനേജർ ലൈജു പ്രസാദ് ആനക്ക് കഴിക്കാൻ കദളിക്കുലയും, തൊടീക്കാൻ കളഭവും പ്രസാദവും നൽകി,
ആനപ്രേമി സംഘം പ്രസിഡൻ്റ് കെ പി ഉദയൻ , ബാബുരാജ് പി , ആനയുടെ പാപ്പാന്മാരായ കെ ഗോപാലകൃഷ്ണൻ നായർ, ജി മനോജ്, അനീഷ് കെ കെ , ദീപു ടി ജി, എന്നിവരും ഉണ്ടായിരുന്നു,
ഭഗവാനെ കണ്ടു തൊഴുതതിനു ശേഷം ഗജരാജൻ കേശവൻ്റെയും, ഗജരത്നം പത്മനാഭൻ്റെയും പ്രതികൾക്കു മുന്നിലും ആന തുമ്പി ഉയർത്തി വണങ്ങുകയുണ്ടായി.
ആദ്യമായാണ് തിരുവിതാംകൂർ ദേവസ്വത്തിൻ്റെ കീഴിലുള്ള തൃക്കടവൂർ ശിവരാജു എന്ന വലിയ രീതിയിലുള്ള ആരാധകരുള്ള കൊമ്പൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴാനായി എത്തിയത്.