ഗുരുവായൂർ :”ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം ” എന്ന കവിവാക്യം അന്വർത്ഥമാക്കുന്ന ഒരാൾ.ഗുരുവായൂർ നഗരസഭയിലെ മമ്മിയൂർ15-ാം വാർഡിലെ 100 വയസിനോട് അടുത്ത് പ്രായമായ ഗാന്ധിയൻ കൃഷ്ണേട്ടൻ ഇത്തവണയും ദേശീയപതാക ഉയർത്തി. യഥാർത്ഥ ഗാന്ധിയനായി തന്നെ ജീവിച്ച, തൂവെള്ള ഖദർ ധാരിയായി മാത്രം കാണാറുള്ള സൈക്കിൾ സവാരിക്കാരനായിരുന്ന കൃഷ്ണേട്ടൻ ഗുരുവായൂരുകാർക്ക് സുപരിചിതനാണ്. ഇപ്പോൾ ശാരീരിക അവശതകളുണ്ട് എങ്കിലും ദേശീയ ദിനാഘോഷങ്ങളും തൃവർണ്ണപതാകയും എന്നും ആവേശമാണ് കൃഷ്ണേട്ടന് .
മകൻ ജയരാജൻ്റെ കുടുംബത്തോടൊപ്പം മമ്മിയൂരിൽ താമസിക്കുന്ന കൃഷ്ണേട്ടൻ സ്വാതന്ത്ര്യ ദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുക എന്ന പതിവ് ഒരിക്കലും തെറ്റിച്ചിട്ടില്ല. ഇത്തവണയും ആ ഭാഗ്യം ഉണ്ടായ സന്തോഷത്തിലാണ് കൃഷ്ണേട്ടൻ. കൃഷ്ണേട്ടൻ്റെ ഭാര്യ അമ്മുച്ചേച്ചിയും, കോൺഗ്രസ് നേതാവ് കൂടിയായ അദ്ദേഹത്തിൻ്റെ മകൻ ജയരാജും കുടുംബവും, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീ അരവിന്ദൻ പല്ലത്തും വാർഡ് കൗൺസിലർ രേണുക ടീച്ചർ ഈ സന്തോഷത്തിൽ പങ്കാളികളായി. കൃഷ്ണേട്ടൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.