ഗുരുവായൂർ: മലയാളത്തിന്റെ പ്രിയ താരമാണ് മോഹൻലാൽ.സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നിരവധി പേരാണ് താരത്തെ കാണാനായി കാത്തു നിന്നത്. ഇപ്പോഴിതാ, മാറുന്ന സാഹചര്യങ്ങളെക്കുറിച്ച് മോഹൻലാൽ പങ്കുവച്ച വാക്കുകൾ വൈറൽ ആകുന്നു.
ജേണലിസം, സിനിമ എല്ലാം മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തേക്ക് പോകുന്ന സമയത്ത് അവിടെ നിൽക്കുന്ന എല്ലാവരെയും നമുക്ക് സംതൃപ്തിപ്പെടുത്താനാവില്ല. രാഷ്ട്രീയം പോലെയല്ല സിനിമ. അവർക്ക് പോയേ പറ്റൂ. നമുക്ക് പോകാൻ പറ്റില്ല എന്ന് മോഹൻലാൽ പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
43 വർഷമായിട്ട് അഭിനയിക്കുന്ന ഒരാളാണ്. അന്നു മുതൽ എത്രയോ ജനറേഷനിൽക്കൂടി ഞാൻ സഞ്ചരിച്ചു. അന്ന് പത്താംക്ലാസിൽ എന്റെ കൂടെ പഠിച്ച ഒരു കുട്ടിയും അവരുടെ മകൾ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടി എന്റെ കൂടെ വന്ന് ഫോട്ടോ എടുക്കുന്നതൊക്കെ ഭാഗ്യമാണ്. ആ സമയം മാറി അന്നത്തെപ്പോലെയല്ല. ജേണലിസം, സിനിമ എല്ലാം മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഒരു സ്ഥലത്തേക്ക് പോകുന്ന സമയത്ത്. അവിടെ നിൽക്കുന്ന എല്ലാവരെയും നമുക്ക് സംതൃപ്തിപ്പെടുത്താനാവില്ല. അതിനിടയിലേക്ക് ഇറങ്ങിപ്പോകാൻ പറ്റില്ല. രാഷ്ട്രീയം പോലെയല്ല സിനിമ. അവർക്ക് പോയേ പറ്റൂ. നമുക്ക് പോകാൻ പറ്റില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും. ഇന്നലെ ഞാൻ ഗുരുവായൂരു കല്യാണത്തിനു പോയി. ആ ഹോട്ടലിൽ നിന്നിറങ്ങാൻ ഭയങ്കര പ്രയാസമാണ്. ഒരിക്കലും നമ്മുെട കാറ് നിർത്തി ഗ്ലാസ് താക്കാൻ പറ്റില്ല. പേടിയാണ്. ഞാനങ്ങനെ പ്രതികരിക്കുന്ന ഒരാളല്ല. ചില കാര്യങ്ങൾക്ക് പ്രതികരിക്കാം. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കണമെന്ന് നിയമമൊന്നുമില്ല. നമ്മളും ഒരു മനുഷ്യനാണ് നമുക്കും ഒരു പാട് മൂഡുകളും അസൗകര്യങ്ങളുമുണ്ടാകാം. അതിനനുസരിച്ചുള്ള റിഫ്ലെക്സാണ്. അല്ലാതെ മനഃപൂർവം ഒരാൾക്ക് ഷേക്ഹാൻഡ് കൊടുക്കാതിരുന്നതല്ല. അവരുടെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിലോ. എന്തും ആകാമല്ലോ. നമ്മളെക്കാൾ കൂടുതൽ നമ്മുടെ കൂടെയുള്ളവർക്കാണ് ടെൻഷൻ.