- Advertisement -[the_ad id="14637"]
അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന് മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും സന്യാസിമാരാണ്. അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ പോകുന്നുണ്ട്.
ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. വിജിതമ്പി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്മയ മിഷന്റെ കീഴിലുള്ള സ്വകാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അജയ് കപൂര്‍ തുടങ്ങിയവര്‍ കേളത്തില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ചിലരാണ്.