കൊടുങ്ങല്ലൂർ: നവകേരള സദസ്സിനെതിരായ പ്രതിഷേധങ്ങളും സമരങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അധികാര ദുർവിനിയോഗവും അഴിമതിയും നിറഞ്ഞ പിണറായി സർക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ തുടരുമെന്നും പൊതുസമൂഹം അതേറ്റെടുത്ത് കഴിഞ്ഞുവെന്നും ഷാഫി പറമ്ബില്‍ എം.എല്‍.എ.
യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റായി ഹക്കീം ഇക്ബാലും മറ്റു ഭാരവാഹികളും ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ അഡ്വ. ഒ.ജെ. ജനീഷിന് സ്വീകരണവും നല്കി. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷണൻ അഡ്വ. ഒ.ജെ. ജനീഷ്, ടി.എം. നാസർ, വി.എ. അബ്ദുല്‍ കരീം, വി.എം. മൊഹിയുദ്ദീൻ, എ.എ. അഷറഫ്, ഇ.എസ്. സാബു, സുനില്‍ പി. മേനോൻ, പി.ഡി. ജോസ്, പി.യു. സുരേഷ് കുമാർ, സി.ജി. ചെന്താമരാക്ഷൻ, ഷോണ്‍ പെല്ലിശ്ശേരി, സലീം കൈപ്പമംഗലം, നിഖില്‍ കൃഷ്ണ, ഹാഷിം, പി.എച്ച്. നൗഫല്‍, ഡെയ്സി തോമസ്, ശോഭ ഗോകുല്‍, ഔസേപ്പച്ചൻ ജോസ്, റസിയ അബു, സുനില മോഹനൻ, വി.എം. ജോണി, അയ്യൂബ് കരുപ്പടന്ന, തിലകൻ, എം.പി. സോണി, എ.എ. മുസ്മില് തുടങ്ങിയവർ സംസാരിച്ചു.