ഗുരുവായൂർ: ദേശീയ റോഡ് സുരക്ഷാ വാരം ജനുവരി 11 മുതൽ ആരംഭിച്ചു, പ്രതിദിനം റോഡിൽ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറക്കുകയും, നല്ല ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുകയും ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യകതയാണ്.
ആർടിഒ എൻഫോഴ്സ്മെന്റ് തൃശ്ശൂർ ഓഫീസിന്റെയും സബ് ആർടിഒ ഓഫീസ് ഗുരുവായൂർ എന്നിവയുടെ നേതൃത്വത്തിൽ വെന്മേനാട് എം.എ. എസ്. എം. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും ഉൾപ്പെടുത്തി നിയമം പാലിച്ചു വരുന്ന റോഡ് ഉപഭോക്താക്കൾക്ക് മധുരം നൽകി പ്രോത്സാഹിപ്പിക്കുകയും, പ്രത്യേക വാഹന പരിശോധനയും നടത്തി.
കൂടാതെ സമാപന ദിവസം ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടിൻ്റെയും പ്രതിജ്ഞ ഡ്രൈവിംഗ് സ്കൂളിന്റെയും സഹകരണത്തോടെ 50ലേറെ പേർക്ക് സൗജന്യമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുകയും റോഡ് സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.
എം വി ഐ ശ്രീ സജിൻ വി കെ എ എം വി ഐ മാരായ ബെറിൾ ഐ ഇസെഡ് , മാത്യു വർഗീസ്, ഷോൺ , സനീഷ് വി ബി, ദൃശ്യം ഐ കെയർ ഹോസ്പിറ്റലിലെ സീനിയർ ഒഫ്ത്താൽമോളജിസ്റ്റ് ഡോ. രമ മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.