ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനത്തിനോടനുബന്ധിച്ച് സേവ് ഗുരുവായൂർ മിഷൻ, തൃശ്ശൂരിലേക്കുള്ള സായാഹ്ന പാസഞ്ചർ സർവീസ് പുനരാരംഭിക്കുന്നതിനും ഗുരുവായൂരിൽ നിന്നുള്ള റെയിൽവേ ലൈൻ നീട്ടുന്നതിനും സംബന്ധിച്ച് ഗുരുവായൂരിലെ പ്രാധാന്യം വ്യക്തമാക്കി അടിയന്തര അഭ്യർത്ഥന പ്രധാനമന്ത്രിക്ക് അയച്ചിരുന്നു.
ആയതിൻ്റെ മറുപടിയായി പ്രധാന മന്ത്രിയുടെ ഓഫീസ് രേഖാമൂലം, ഗുരുവായൂർ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ സോഫ്റ്റ് അപ്ഗ്രേഡേഷനിൽ ഉൾപ്പെടുത്തി, അതിനുള്ള ടെൻഡർ പ്രക്രിയയിലായതു കൊണ്ടും അതിൻ്റെ ജോലികൾ ഉടൻ ആരംഭിക്കുന്നതുമാണ്. ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിൽ പാസഞ്ചർ ട്രെയിൻ തുടങ്ങാനുതകുന്ന തരത്തിലുള്ള യാത്രക്കാർ ഇല്ലാത്തതാണ് ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിൽ പാസഞ്ചർ ട്രെയിൻ നിർത്തിവച്ചത്. അതിനാൽ ഈ സേവനം പുനരാരംഭിക്കുന്നത് ഇപ്പോൾ സാധ്യമല്ലെന്നാണ് സേവ് ഗുരുവായൂർ മിഷന് കൊടുത്ത മറുപടി.