the digital signature of the temple city

ഹയർസെക്കന്ററി സ്കൂളുകളിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിലെ ലൈബ്രറികൾക്കുള്ള  പുസ്തകങ്ങൾ എൻ കെ അക്ബർ എം എൽ എ വിതരണം ചെയ്തു. കുട്ടികളെ വായനയുടെ ലോകത്തെത്തിക്കുന്നതിന്  അധ്യാപകരും രക്ഷിതാക്കളും കൂടി പ്രവർത്തിക്കണമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

എൻ കെ അക്ബർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറികൾക്ക്  പുസ്തകങ്ങൾ വാങ്ങിയത്. നിയോജക മണ്ഡലത്തിലെ 14 ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രറികൾക്കാണ് പുസ്തങ്ങൾ വിതരണം ചെയ്തത്. മമ്മിയൂർ എൽ.എഫ്.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. 

ഗാനരചയിതാവ് ബി കെ ഹരിനാരായണൻ  മുഖ്യാഥിതിയായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെ  അമ്പതോളം വിദ്യാർത്ഥികളെ ബി കെ ഹരിനാരായണൻ സമ്മാനം നൽകി ആദരിച്ചു. ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ഡി ഡി  കെ എ വഹീത റിപ്പോർട്ട് അവതരിപ്പിച്ചു. 

golnews20240118 1835273781394634869391046

കടപ്പുറം പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് കാഞ്ചന മൂക്കൻ , വാർഡ് കൗൺസിലർ  ബേബി ഫ്രാൻസിസ് ,ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി വിനോദ്, ചാവക്കാട് എഇഒ കെ ആർ രവീന്ദ്രൻ ,സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റോസ്ന ജേക്കബ്, അധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts