ഗുരുവായൂർ നഗരസഭ ജനകീയ ആസൂത്രണം2024 – 25 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ആയി ടൗൺഹാളിൽ സ്പെഷൽ സഭ ചേർന്നു..
ഗുരുവായൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി അനീഷ്മ ഷനോജ് സഭ നിയന്ത്രിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ സ്വാഗതവും ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷഫീർ പദ്ധതി വിശദീകരണം നടത്തി , പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു അജിത് കുമാർ ,ഐസിഡി സൂപ്പര്‍വൈസർ ഷീജ പി ബി എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ, അംഗൻവാടി ടീച്ചേഴ്സ്, ഭിന്നശേഷി സംഘടനാ ഭാരവാഹികൾ, ബിആർസി സ്കൂൾ അധ്യാപകർ സന്നിഹിതരായിരുന്നു. വിവിധ വാർഡുകളിൽ നിന്നുമായി 200 ഓളം ഭിന്നശേഷിക്കാരും , രക്ഷിതാക്കളും സഭയിൽ പങ്കാളികളായി.
ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്ക് പങ്കാളികളെ കണ്ടെത്താൻ വേണ്ടി മാട്രിമോണിയൽ വെബ്സൈറ്റ ഉൾപ്പെടെയുള്ള നൂതന ആശയങ്ങൾ നിർദ്ദേശങ്ങളായി ഉയർന്നുവന്നു, ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക, പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, ഡ്രൈവിംഗ് പരിശീലനം നൽകുക, സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ലഭ്യമാക്കുക ,തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായി. ഭിന്നശേഷി വിദ്യാർഥികൾക്ക് മുഴുവൻ സ്കോളർഷിപ്പ്, കലോത്സവം, ഉല്ലാസയാത്ര ഉപകരണ വിതരണം, പഠനാവശ്യത്തിന് ലാപ്ടോപ്പ് ,എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾ സഭയിൽ അവതരിപ്പിച്ചു.
ഭിന്നശേഷിക്കാർ നേരിടുന്ന അവഗണനയും അവർക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ചർച്ചയിൽ ഉയർന്നുവന്നു.