the digital signature of the temple city

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ശ്രേയസ് മോഹനും വിവാഹിതരായി; ചരിത്ര മുഹൂർത്തമായി ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മുൻ എം പിയും ബി ജെ പി നേതാവും സിനിമാ നടനുമായ സുരേഷ് ഗോപിയുടെയും രാധികയുടെയുമകൾ ഭാഗ്യയും മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്റെയും വിവാഹം 2024 ജനുവരി 17ന് രാവിലെ  8:4 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. ശ്രീഗുരുവായരപ്പനു മുന്നിൽ നടന്ന താലികെട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷം തന്നെയാണെന്ന് പറയാം. 

ഗുരുവായൂർ നടയിലെ ഒന്നാം നമ്പർ വിവാഹ മണ്ഡപത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. മണ്ഡപത്തിൽ വധൂവരൻ മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേനാസ് ദിനേശൻ നമ്പൂതിരിപ്പാടും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

കേരളത്തിലെയും തെന്നിന്ത്യയിലെയും സിനിമ മേഖലയിലുള്ളവരും, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ കുടുംബവും ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts