ഗുരുവായൂർ: 2024 ജനവരി 17 ന് ഗുരുവായൂരിലെത്തുന്ന നരേന്ദ്രമോദിയെ വരവേൽക്കാൻ ഗുരുപവനപുരിയൊരുങ്ങി. മുൻ എം പിയും, നടനമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിക്കും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകള്‍ വന്നതിനു ശേഷമാണ് പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റർ വരുന്നത്.
തുടർന്ന് റോഡുമാർഗം ഗുരുവായൂർ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തുന്ന മോദിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ ശ്രീധരൻ പിളള, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. വിശ്രമിക്കുന്നതിനും പ്രദാത ഭക്ഷണവും ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം അറിയിച്ചു.
ക്ഷേത്ര ദർശനത്തിനായി എത്തുന്ന പ്രധാന മന്ത്രിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ തുടങ്ങിയവർ അനുഗമിക്കും. ഭരണ സമിതി അംഗങ്ങൾ ക്ഷേത്രത്തിൽ ഉണ്ടാകും. എസ് പി ജിയുടെ നീർദ്ദേശ പ്രകാരം അത്യാവശ്യ ജോലിക്കാർ മാത്രമാണ് ക്ഷേതത്തിനകത്ത് ഉണ്ടാവുക. ദർശനത്തിനും തുലാഭാരത്തിനും ശേഷം പ്രധാനമന്ത്രിക്ക് ദേവസ്വം ഉപഹാരങ്ങൾ സമർപ്പിക്കും
ക്ഷേത്ര ദർശനത്തിന് ശേഷം ശ്രീവത്സത്തി വസ്ത്രം മാറിയ ശേഷം 8:45 ന് ക്ഷേത്രത്തിനു മുന്നിലുള്ള ആദ്യത്തെ കല്യാണ മണ്ഡപത്തിലെ ബി ജെ പി നേതാവും, മുൻ എം പിയും, നടനമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ചലചിത്ര സാമൂഹീക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രശസ്ഥർ നരേന്ദ്ര മോദിയെ സ്വീകരിക്കും. വധൂവരന്മാരെ ആശീർവദിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ നിന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം ചെയ്യും.
ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ ഇന്നത്തെ കാർട്ടൂൺ ആയ കുസൃതി കണ്ണൻ പ്രധാനമന്ത്രിക്ക് സ്വാഗതമോതി വിളക്ക് തെളിയിക്കുന്നതാണ് വാർത്തയ്ക്ക് നൽകിയിരിക്കുന്ന ചിത്രം.