ഗുരുവായൂർ : പൈതൃകം സൈനിക് സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 75-ാം കരസേനാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. |യോഗത്തിൽ 40 വർഷമായി കരസേനയിൽ സേവനമനുഷ്ഠിക്കുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ബിഗേഡിയർ N.A.സുബ്രഹ്മണ്യനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു
കേരള 24ാം ബറ്റാലിയൻ അസോസിയേറ്റഡ് NCC ഓഫീസർ മേജർ ഷൈജു മാസ്റ്ററാണ് ആദരിച്ചത്.കരസേനാ ലോഗോ ബിഗേഡിയർ ഷൈജു മാസ്റ്റർക്ക് നൽകി.യോഗത്തിൽ K K വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
ബിഗേഡിയർ സുബ്രഹ്മുണ്യൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. ഷൈജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ Adv. രവി ചങ്കത്ത് , ഡോ.കെ.ബി പ്രഭാകരൻ, ജ്യോതി വാസ് ഏങ്ങണ്ടിയൂർ, എ.ശശീധരൻ, ശ്രീകുമാർ പി.നായർ, ജാക്ക് സിറിയക്ക് , ചന്ദ്രൻ . കെ.കെ, പ്രഭാകരൻ മങ്ങാട്ട്, വരുണൻ കൊപ്പാര, രവി വട്ടരങ്ങത്ത്, സുഗതൻ.കെ എന്നിവർ പ്രസംഗിച്ചു.