ഗുരുവായൂർ : ദേശീയ യുവജന ദിനമായ ജനുവരി 12ന് കോളേജ് വിദ്യാർത്ഥികൾക്ക് സാരോപദേശ കഥകൾ അടങ്ങിയ പുസ്തകങ്ങൾ സമ്മാനിച്ച് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പി.ജെ സ്റ്റൈജു . ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടന്ന ചടങ്ങിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജയൻ കോളേജ് വിദ്യാർത്ഥികൾക്ക് സാരോപദേശ കഥകൾ അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു.
ശ്രീകൃഷ്ണ കോളേജിലെ സുവോളജി വിഭാഗം അധ്യക്ഷ ടി. ഡി. ശ്രീജ അധ്യക്ഷത വഹിച്ച യോഗത്തിൽ 23 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ രാജേഷ് മാധവൻ വിവേകാനന്ദ ദിന സന്ദേശം നൽകി .വിദ്യാർഥികളായ പാർവണ ,ലക്ഷ്മി, കാർത്തിക, അർജുൻ ,അഭിഷക് എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരെ പുസ്തക ചങ്ങാത്ത പദ്ധതിയും കമ്പ്യൂട്ടർ ഗെയിമുകൾക്കെതിരെ റുബിക്സ് പരിശീലനം നൽകിയും , സ്കൂളുകളിലെ മിഠായി ഉപയോഗത്തിനെതിരെ മധുരനെല്ലിക്ക വിതരണം ചെയ്തും വിദ്യാലയങ്ങളിൽ വിവിധ മാതൃകപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അധ്യാപകനായ പി ജെ സ്റ്റൈജു 24 കേരളബറ്റാലിയൻ എൻ.സി.സിയിലെ മേജർ റാങ്കിലുള്ള ഓഫീസർ കൂടിയാണ് .യുവജനങ്ങൾ ഇന്ന് വായനയിൽ നിന്ന് അകലുന്നത് കൊണ്ടും ,ധാർമിക മൂല്യങ്ങൾ അവർക്ക് ലഭിക്കാത്തത് കൊണ്ടുo , കലാലയ പ്രവർത്തനങ്ങളിൽ ധാർമ്മികമൂല്യങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനും കൂടിയാണ് ഇത്തരം സാരോപദേശ കഥാ പുസ്തകങ്ങൾ കോളേജ് വിദ്യാർഥികൾക്ക് യുവജന ദിനത്തിൽ സമ്മാനിച്ചതെന്ന്സ്റ്റൈജു മാസ്റ്റർ പറഞ്ഞു.