ഗുരുവായൂർ: ചലചിത്ര നടന്നും മുൻ എം പി യും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിഹാത്തീന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തോടനുബന്ധിച്ച് വിവാഹങ്ങൾ ഒന്നും തന്നെ മാറ്റിയിട്ടില്ലെന്നും വിവാഹ പാർട്ടികളുടെ സമയത്തിനനുസരിചുള്ള ക്രമീകരണം മാത്രമാണ് നടത്തിയിട്ടുള്ളതെന്ന് ദേവസ്വം അറിയിച്ചു.
നിലവിൽ 43 വിവാഹങ്ങളാണ് അന്നേ ദിവസത്തേക്ക് ശനിയാഴച വരെ ബുക്ക് ചെയ്തിരിക്കുന്നത്. രാവിലെ 5 മുതൽ 6 വരെ 4 വിവാഹ മണ്ഡപങ്ങളിലായി 48 വിവാഹങ്ങൾ നടത്താവുന്ന തരത്തിലാണ് ദേവസ്വത്തിന്റെ ക്രമീകരണം. എസ് പി ജി അനുവധി.ക്കുകയാണെങ്കിൽ താത്കാലികമായുള്ള ഒരു മണ്ഡപം കൂടി ഒരുക്കി വിവാഹം നടത്താൻ തയ്യാറാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. രാവിലെ 6 മുതൽ 9 വരെയുള്ള സമയത്ത്, വിവാഹം നടത്താൻ എസ് പി ജിയുടെ നിർദ്ദേശ പ്രകാരം ഒരു വിവാഹ പാർട്ടിക്ക് 20 പേരെ മാത്രമെ പങ്കെടുപിക്കാൻ പാടുള്ളൂ. പ്രധാന മന്ത്രിയുടെ സുരക്ഷയുള്ളതിനാൽ കൂടുതൽ സമയം മണ്ഡപത്തിനു സമീപം ചില വഴിക്കേണ്ടി വരുന്നതിന്നാലും 6 മുതൽ 9 വരെയുള്ള സമയങ്ങളിൽ വിവാഹ പാർട്ടികൾ താത്പര്യം കാണിച്ചില്ല എന്നതാണ് വസ്തുതയെന്ന് ദേവസ്വം അറിയിച്ചു. എന്നാലും നാലു വിവാഹങ്ങൾ ഉണ്ടായിരിക്കുമെന്നാണ് അറിവായത്.