ഗുരുവായൂർ: കുട്ടാടൻ പാടത്ത് പൂക്കോട് / പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാം വർഷ ഞാറു നടീൽ ഉത്സവം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ സായിനാഥൻ മാഷിൻറെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് നിർവഹിച്ചു.
ഗുരുവായൂർ നഗരസഭ തരിശു രഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പായി നമുക്കിതിനെ കാണാം.
ലളിതമായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ഷൈലജ സുധൻ. നഗരസഭ മുൻ ചെയർമാൻ ടി ടി ശിവദാസൻ , മുൻ വൈസ് ചെയർമാൻ കെ പി വിനോദ് , കൗൺസിലർ സുബ്രഹ്മണ്യൻ, പൂക്കോട് കൃഷി ഓഫീസർ സാജിദ റഹ്മാൻ, പാടശേഖരസമിതി ഭാരവാഹികളായ സുനിൽ കാവീട്, ജോഫി കുര്യൻ എന്നിവർ സംസാരിച്ചു. നൗഫൽ തൊഴിയൂർ, രാധ ടീച്ചർ, കുമാരി ശശിധരൻ , തുടങ്ങി പാടശേഖര സമിതിയുടെയും, പൂക്കോടിന്റെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ നേതൃയിൽ പ്രവർത്തിക്കുന്നവരും ചടങ്ങിൽ പങ്കാളികളായി.
നെല്ലരി മാനവരാശിക്ക് ആഹാരത്തിന്റെ നേർപര്യായമാണ്. ലോകജനതയിൽ പകുതിയിലധികം പേരുടെ മുഖ്യാഹാരവും നെല്ലരിയാണ്. നെല്ലും നെൽപ്പാടങ്ങളും നെൽകൃഷിയും കേവലം കാർഷിക സംജ്ഞകൾ മാത്രമല്ല; മഹത്തായ ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ബിംബങ്ങളാണ്. നെന്മണി മലയാളിക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം നെല്ലും നെൽപ്പാടങ്ങളും വിളവെടുപ്പുകളുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുക്കുന്നതിനേക്കാൾ തിരിച്ചു തരുന്നു എന്നതാണ് നെൽകൃഷിയുടെ സവിശേഷത. പ്രകൃതിയുടെ അനുഗ്രഹമാണ് ഈ പൊലിമ.