ഗുരുവായൂർ: ഗുരുവായൂരിലെ ദ്രവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുക ലക്ഷ്യമാക്കി, യൂണിസൺ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ലൈവ് ഡെമോൺസ്ട്രേഷൻ ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്നു.
നിയമം അനുശാസിക്കുന്ന രീതിയിൽ വൻ തുക ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുനതിനും, പരിപാലിക്കുന്നതിനും ബുദ്ധിമുട്ടുന്നവർക്കു ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകേണ്ട യൂണിസൺ പദ്ധതി ഏറെ സഹായകരമാണെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ ബിജുലാൽ അഭിപ്രായപ്പെട്ടു.
അഴുക്കുച്ചാൽ പദ്ധതിയുടെ പെപ്പ് കണക്ഷനുകൾ ലഭ്യമല്ലാത്ത മേഖലയിലെ ഹോട്ടലുകൾക്കും, സ്ഥലപരിമിതി മൂലം പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്കും പദ്ധതിയുടെ ഭാഗമാകാം എന്നത് വലിയ വിജയമാണെന്നു പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ച പ്രസിഡണ്ടുമാരായ ജി കെ പ്രകാശ് ലോഡ്ജ് ഓണേഴ്സ് അസ്സോസിയേഷൻ, ഒ കെ ആർ മണികണ്ഠൻ കെ എച്ച് ആർ എ, പി.വി മുഹമ്മദ് യാസിൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവർ പറഞ്ഞു.
ഗുരുവായൂർ നഗരസഭ സെക്രട്ടറി, എച്ച് അഭിലാഷ്, ഹെൽത്ത് സൂപ്രണ്ട് കെ.എസ് ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പക്ടർമാരായ കണ്ണൻ, നിസ്സാർ, സുബിൻ, കാർത്തിക എന്നിവരും സന്നിഹിതരായിരുന്നു.