രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുവായൂർ സന്ദർശിച്ചതിൻ്റെ നവതി കേരള മഹാത്മജി
സാംസ്കാരിക വേദിയും, ഗാന്ധിയൻമാരും, സർവോദയ പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു. 1934 ജനുവരി 11- നാണ് ഗാന്ധിജി ഗുരുവായൂരിൽ എത്തിയത്. ഗാന്ധി പ്രതിമയിൽ പുഷ്പ്പഹാരവും പുഷ്പ്പാർച്ചനയും സമർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്.
ഗാന്ധിജിയുടെ ഗുരുവായൂർ സന്ദർശനം മാനവ ഐക്യത്തിൻ്റെ സന്ദേശം ശക്തമാക്കി. മനുഷ്യൻ്റെ ആത്മീയമായ അനന്യതയെ ബോധ്യപെടുത്തി കൊണ്ട് ജാതി ഭേദങ്ങളുടെ ആശാസ്ത്രീയതക്കെതിരെയുള്ള സാമൂഹ്യ വിപ്ലവത്തിന് കരുത്തു പകരാൻ ഗാന്ധിജിയുടെ ഗുരുവായൂർ സന്ദർശനത്തിന് സാധിച്ചു എന്ന് സർവോദയ ട്രസ്റ്റ് ചെയർമാൻ എം പീതാംബരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത് അധ്യക്ഷനായി. സർവോദയ നേതാവ് പി. എസ്.സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. ആചാര്യ സി.പി.നായർ , ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ, കവി. ശ്രീനിവാസൻ കോവത്ത്, പി .ഐ ലാസർ,പുതുശ്ശേരി രവീന്ദ്രൻ, നെല്ലിക്കൽ അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രഘുപതി രാഘവരാജാറാം എന്ന രാംധുൽ ആലാപനവും ഉണ്ടായി.
കേരള മഹാത്മജി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്
മഹാത്മാഗാന്ധി ഗുരുവായൂർ സന്ദർശിച്ചതിൻ്റെ നവതി ആഘോഷിച്ചു
- Advertisement -[the_ad id="14637"]