ഗുരുവായൂർ. മമ്മിയൂർ ക്ഷേത്ര ദർശനത്തിന് വരുന്ന ഭക്ത ജനങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി ദേവസ്വം സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ സ്ഥലത്ത് സ്മാർട്ട് വാഹന പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി സ്മാർട്ട് പാർക്കിംഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ്, കെ കെ വിശ്വനാഥൻ, വാർഡ് കൗൺസിലർ രേണുക ശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ ജയകുമാർ എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു തുടങ്ങിയവർ സംസാരിച്ചു.
കാറുകൾക്ക് 30 രൂപ, എസ്.യു.വി. വാഹനങ്ങൾക്ക് 50 രൂപ, ട്രാവലർ 80 രൂപ, ബസ്സ് 100 രൂപ എന്നിങ്ങനെയാണ് 3 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത്. ഫിൽസ ടെക്സോലൂഷ്യൻ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് പാർക്കിംഗ് നടത്തിപ്പ് 3 വർഷത്തേക്ക് ദേവസ്വവുമായി കരാർ പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.
മമ്മിയൂർ ക്ഷേത്രത്തിൽ സ്മാർട്ട് വാഹന പാർക്കിംഗ് ഉദ്ഘാടനം ചെയ്തു.
- Advertisement -[the_ad id="14637"]