ഗുരുവായൂർ: ജീവ ഗുരുവായൂറിന്റെ ആഭിമുഖ്യത്തിൽ ജീവ സൈക്കിൾ കൂട്ടത്തിന്റെ സഹകരണത്തോടെ
തീരുർ നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രാ
വാരത്തോടനുബന്ധിച്ച്
ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ യാത്ര ഗുരുവായൂരിൽ എത്തിയപ്പോൾ റോഡ് നിറയെ സൈക്കിളുകൾ കണ്ടത് നാട്ടുകാർക്ക് കൗതുകമായി
മമ്മിയൂർ കൈരളി ജംഗ്ഷനിൽ മണലൂർ ഗോപിനാഥും ജീവ കുടുംബാംഗങ്ങളും യാത്രയെ ആനയിച്ചു. തുടർന്ന് ഗുരുവായൂർ നഗരസഭ പ്രതിനിധികളും കുടുംബാംഗങ്ങളും ചേർന്ന് മഞ്ജുളാൽ പരിസരത്ത് വർണ്ണാഭമായ സ്വീകരണം ഒരുക്കി.ജീവ ഗുരുവായൂർ പ്രസിഡണ്ട് പി ഐ സൈമൺ മാസ്റ്റർ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനിഷ്മ സനോജ് ഉദ്ഘാടനം ചെയ്തു.
കോ-ഓഡിനേറ്റർ അഡ്വക്കേറ്റ് രവി ചങ്കത്ത് ആമുഖ പ്രസംഗം നടത്തി.
കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കെ പി എ റഷീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പി.മുരളീധര കൈമൾ, കെ യു കാർത്തികേയൻ, അസ്ക്കർ കൊളമ്പോ
ഹൈദരലി പാലുവായ്,
ഹുസൈൻ ഗുരുവായൂർ,
തുടങ്ങിയവർ നേതൃത്വം നൽകി.
സൈക്കിൾ ഓട്ട മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനദാനവും,
സൈക്കിൾ ഉപജീവനമായി ജോലി ചെയ്ത് ജീവിക്കുന്ന സജ്ജൻ തിരുവെങ്കിടത്തിനെയും ആദരിച്ചു. കൺവീനർ ഷാജൻ ആളൂർ നന്ദി പറഞ്ഞു.
ജീവയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കിൾ മഹോത്സവ ഓട്ടമത്സരത്തിലെ വിജയികൾ
പുരുഷവിഭാഗം
ഫസ്റ്റ്( No. 12). ചാൾസ് 22.37 മിനുട്ട്
സെക്കണ്ട് No.(4.)കാർത്തികേയൻ 24 .20 മിനുട്ട്
തേർഡ് (No. 14) ജാഫർ 25.03 മിനുട്ട്
സ്ത്രീ വിഭാഗം
ഫസ്റ്റ്( No. 8 ) രഹന 31.05 മിനുട്ട്
സെക്കണ്ട് (No. 10) സലീന 38.50 മിനുട്ട്
തേർഡ്( No.11). സുനിത 44 .02മിനുട്ട്