ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശ്ശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ. ക്രിസ്റ്റോ ചുങ്കത്ത്, ഫാ. വിനു വർഗീസ് പോന്നോർ എംഎസ്എഫ്എസ്, ഫാ.ജോയൽ ചിറമൽ സിഎംഐ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നവവൈദീകരായ ഫാ. ഡിന്റോ വല്ലചിറക്കാരൻ, ഫാ. ജിയോ ആലപ്പാട്ട്, ഫാ.ഫ്രാൻസീസ് പുത്തൂക്കര, ഫാ. നിതിൻ പൊന്നാരി, ഫാ.ബിജോയ് പൊൻപറമ്പിൽ, ക്രിസ്റ്റോ തേക്കാനത്ത്, ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ആൽബിൻ ചൂണ്ടൽ, ഫാ.ജെയ്സൻ പഴയേടത്ത്, ഫാ.ജിജോ എടക്കളത്തൂർ എന്നിവർ കാർമികരായി.
തുടർന്ന് നവവൈദീകർക്ക് സ്വീകരണം നൽകി. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് . ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ യൂത്ത് സി എൽ സി ഒരുക്കിയ പിണ്ടി തെളിയിച്ചുകൊണ്ട് നവവൈദികർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇടവക കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലും കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ഇടവകയിലെ വീടുകളിൽ പിണ്ടി തെളിയിക്കൽ മത്സരം നടത്തി.കൂടാതെ മാതൃവേദി, ദർശന സഭ എന്നിവരുടെ നേതൃത്വത്തിൽ ഏൽപ്പയ്യ നൃത്തച്ചുവടുകളും ഉണ്ടായിരുന്നു.
സഹവികാരി ഫാ. ആന്റോ രായപ്പൻ, നവവൈദികർക്ക് അനുമോദനവും ആശംസകളും നേർന്ന് പ്രസംഗിച്ചു. ട്രസ്റ്റിമാരായ കെ.ജെ പോൾ, സി.എം.ബാബു, ടി.ജെ സന്തോഷ്, ജോഫി ജോസഫ്,തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സി.ഡി ലോറൻസ്,ഭക്ത സംഘടന ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ എന്നിവർ നേതൃത്വം നൽകി..