ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസർന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് ചൊവ്വാഴ്ച രാവിലെ 6 30ന് ദിവ്യബലിക്ക് ശേഷം അമ്പു വള കിരീടം എന്നിവ കൂട്ടായ്മകളിലേക്ക് വെഞ്ചിരിച്ചു നൽകി.
വൈകിയിട്ട് ആറുമണിക്ക് ആഘോഷപരമായ പാട്ടു കുർബാന തുടർന്ന് വേസ്പര തിരുകർമ്മങ്ങൾ. അതിനു ശേഷം വിശുദ്ധരുടെ തിരുസ്വരൂപം ഭക്തർക്ക് വണങ്ങുവാൻ പ്രത്യേകം അലങ്കരിച്ച പന്തലിലേക്ക് എഴുന്നുള്ളിപ്പ്. തിരുകർമ്മങ്ങൾക്ക് ഇടവക വൈദികർ മുഖ്യകാർമികത്വം വഹിച്ചു. വീടുകളിൽ നിന്നുള്ള അമ്പും വള കിരീടം പ്രദക്ഷിണം ദേവാലയത്തിൽ എത്തി. തുടർന്ന് തേര് മത്സരം, ബാൻഡ് മത്സരം എന്നിവ നടന്നു.
ചടങ്ങുകൾക്ക് വികാരി ഫാദർ ജോയി ക്കൊള്ളന്നൂർ അസിസ്റ്റൻറ് വികാരി ഫാദർ ഗോഡ്വിൻ കിഴക്കോടൻ,ജനറൽ കൺവീനർ ജാക്സൺ നീലങ്കാവിൽ, ട്രസ്റ്റിമാരായ എം എഫ് വിൻസൻറ്, ഡേയ്സൺ പഴുനാന, ലിന്റോ ചാക്കോ,സെക്രട്ടറി ബാബു വർഗീസ്,ജിജോ ജോർജ്, രാജേഷ് ജാക്ക്, സിസ്റ്റർ റിയ റോസ് ജോബ് സി ആൻഡ്രേസ് എന്നിവർ നേതൃത്വം നൽകി