the digital signature of the temple city

യജ്ഞശാലയൊരുങ്ങി; മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിന് തിങ്കളാഴ്ച തിരി തെളിയും

- Advertisement -[the_ad id="14637"]

ഗുരുവായൂർ:  പുണ്യവും ചരിത്ര പ്രസ്തിയാർജ്ജിച്ചതുമായ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിന്  2024 ജനവരി 1 ന് തിങ്കളാഴ്ച  തിരി തെളിയും

 1199 ധനു 16 തിങ്കളാഴ്ച മുതൽ 26 വ്യാഴാഴ്ച കൂടി (2024 ജനവരി 1 മുതൽ 11 കൂടി) യുള്ള ദിവസങ്ങളിലാണ് യജ്ഞം നാലാം അതിരുദ്രമഹാ യജ്ഞത്തിനുള്ള അതിരുദ്ര മഹായജ്ഞത്തിനുള്ള രണ്ടാമത് മഹാരുദ്ര യജ്ഞമാണിത്  തുടർച്ചയായി 3 അതിരുദ്ര മഹായജ്ഞത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം

 ശ്രേഷ്ഠമായ താന്ത്രിക കർമ്മങ്ങളോടും കലാ – സാംസ്ക്കാരിക പരിപാടികളോടും കൂടി നടത്തുന്നത് . ക്ഷേത്ര ചൈതന്യ വർദ്ധനവിനും , ലോക ശാന്തിക്കും , സമൂഹ നന്മക്കും വേണ്ടി നടത്തുന്ന വേദങ്ങളിൽ പറഞ്ഞിട്ടുള്ള അതിവിശിഷ്ടമായ യജ്ഞമാണ് മഹാരുദ്രയജ്ഞം. തുടർച്ചയായി 11 മഹാരുദ്ര യജ്ഞം നടത്തി 12 -ാം മത് വർഷമാണ് അതിരുദ്ര മഹായജ്ഞം നടത്തുക

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ കേരളത്തിലെ പ്രശസ്ത വേദപണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ, തൈര്, അഷ്ടഗന്ധ ജലം, ഇളനീർ,  ചെറുനാരങ്ങനീര് , കരിമ്പിൻ നീര്, നല്ലെണ്ണ, തേൻ, നെയ്യ്, പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആ വഹിക്കുന്നു . രാവിലെ ഉഷഃപൂജയ്ക്കു ശേഷം ഈ ജീവകലശങ്ങളെ ശ്രീ മഹാദേവന് അഭിഷേകം ചെയ്യുന്നു.

ഇതോടനുബന്ധിച്ച് ശ്രീ മഹാവിഷ്ണുവിനും , ഗണപതി അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവന്മാർക്കു് നവകാഭിഷേകവും, കാലത്ത് നാഗങ്ങൾക്ക് നാഗപ്പാട്ട്, നാവോർപ്പാട്ട് വൈകീട്ട് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും

ഉണ്ടായിരിക്കും.

ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറിഹോമം സുകൃത – ഹോമം മഹാരുദ്ര യജ്ഞത്തോടൊപ്പം 7 ദിവസങ്ങളിലായി നടത്തുന്നതാണ്

മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി “സംസ്കാരവും ഭാരതീയ വിജ്ഞാന പാരമ്പര്യവും” എന്ന വിഷയത്തിൽ കൂടിയാട്ടം,  നങ്ങ്യാർകൂത്ത്, ചാക്യാർ കൂത്ത്, പാഠകം, മിഴാവ് എന്നിവക്ക് പ്രാധാന്യം നൽകി വിവിധ മേഖലകളിൽ പ്രാവീണ്യം സിദ്ധിച്ച വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കുന്ന ദേശീയ സെമിനാർ ജനു വരി 08 , 09,10 തിയ്യതികളിൽ രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെയും മമ്മിയൂർ ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്

മഹാരുദ്രയജ്ഞ ത്തോടനുബന്ധിച്ച് മുഴുവൻ ഭക്തജന ങ്ങൾക്കും എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും

ഈ വർഷത്തെ ദേവസ്വം ബഡ്ജറ്റ് വിഹിത പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത നിർദ്ധനരായ രോഗികൾക്കുള്ള സാമ്പത്തിക സഹായ നിധി /  ചികിൽസാ സഹായ നിധി 20,000 രൂപ വീതം 20 പേർക്ക് മഹാരുദ്രയജ്ഞ ദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിൽവെച്ച് വിതരണം ചെയ്യുന്നതാണ്.

യജ്ഞച്ചടങ്ങുകളെക്കുറിച്ച് കൂടുതലറിയുവാനും, മറ്റു വിവരങ്ങൾക്കും, വഴിപാടുകളും സംഭാവനകളൂം അയക്കുവാനും   എക്സിക്യൂട്ടീവ് ഓഫീസർ മമ്മിയൂർ ദേവസ്വം,

ഗുരുവായൂർ – 680101 ഫോൺ 0487 – 2555425

SB A/c 4275000100070372, IFSC PUNB 0427500, Punjab National Bank Guruvayoor Branch

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts