ഗുരുവായൂർ : ഗുരുവായൂർ പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ വനിതാ വിഭാഗം മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം വിപുലമായി ആഘോഷിച്ചു. പുലർച്ചെ ക്ഷേത്ര കുളത്തിൽ തുടികൊട്ടി കുളി, പാതിരാ പൂചൂടൽ, എന്നിവയ്ക്കു ശേഷം പൂജിച്ച ഇളനീർ തീർത്ഥം സേവിച്ചു
മഹാദേവനെയും, ശ്രീപാർവ്വതിയെയും തൊഴുത് തിരുവാതിര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മഹാദേവന് മുന്നിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചു. തിരുവാതിര വ്രതം നോറ്റ് എത്തിയ ഭക്തർക്ക് പഴം, കുവ പൊടി, ഇളനീർ തീർത്ഥം എന്നിവ നൽകി. തുടർന്ന് മഹാദേവനെയും, ശ്രീപാർവ്വതിയെയും സ്തുതിച്ച് നാമജപം ആരംഭിച്ചു. ശേഷം എല്ലാ ഭക്തർക്കും കൂവ വിരകിയതും, പുഴുക്കും പഴവും നൽകി. എല്ലാവരും ഒരുമിച്ച് നാമജപത്തോടെ മഹാദേവനെയും, മഹാവിഷ്ണുവിനെയും പ്രദക്ഷിണം ചെയ്ത് നമസ്ക്കരിച്ചാണ് ചടങ്ങുകൾ അവസാനിച്ചത്.
വനിതാ വിഭാഗം കോ – ഓർഡിനേറ്റർ സരളമുള്ള ത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ കെ ടി ദാക്ഷായണിയമ്മ, രാധാ ശിവരാമൻ, നിർമ്മല നായ്ക്കത്ത്, രാധാമണി ചാത്തനാത്ത് ഉദയം ശ്രീധരൻ, കാർത്തിക കോമത്ത്, പ്രസന്ന ബാബു, കോമളം പെരുമ്പ്രശ്യാർ, തങ്കമണിയമ്മ ആനേടത്ത്, മല്ലിക കൃഷ്ണകുമാർ, ജയ ശശിധരൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.