ഗുരുവായൂർ:: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിനു മുകളിലെ നടപ്പാതയുമായി ബന്ധപ്പെട്ട മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ വിശദീകരണം അറിയിച്ചു..
നടപ്പാത കിഴക്കേനടയിലെ മഞ്ജുളാൽ പരിസരത്തു നിന്ന് ആരംഭിക്കുന്ന നടപ്പാതയുടെ അവസാനഭാഗത്ത് റാംപ് ഇല്ലാതെ സ്റ്റെപ് ആണെന്നാണ് പ്രധാന വിമർശനം.
ഈ ഭാഗത്ത് നിന്നും അപ്പുറത്തെ ഭാഗത്തേക്ക് KSEB കേബിളുകൾ കൊണ്ട് പോകേണ്ടതുണ്ട്.
അതിന് വേണ്ടി റെയിൽവേയുടെ അനുമതിക്ക് വേണ്ടി അപേക്ഷിച്ചിട്ടുള്ളതാണ്.ആയതിനാൽ തന്നെ ഈ ഭാഗത്ത് എടുത്ത് മാറ്റവുന്ന തരത്തിൽ താത്കാലിക സ്റ്റെപ് ക്രമീകരണം മാത്രമാണ് ചെയ്തിരിക്കുന്നത്.
റെയിൽവേയുടെ അനുമതി ലഭിക്കുന്ന മുറക്ക് കേബിൾ വലിക്കുന്നതും, താഴെ ബാക്കിയുള്ള ടൈൽസ് വിരിക്കുന്നതോടൊപ്പം നടപ്പാതയുടെ അവസാനഭാഗത്തും ഭിന്നശേഷി സൗഹൃദപരമായി റാംമ്പ് നിർമാണവും പൂർത്തീകരിക്കന്നതാണ്. എൻ കെ അക്ബർ
ഗുരുവായൂർ എം എൽ എ അറിയിച്ചു.