ഗുരുവായൂർ: ഗുരുവായൂർ ഗീതാ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 20ന് രാവിലെ 6 മുതൽ ഉച്ചക്ക് ഒരു മണിവരെ ശ്രീ ഗുരുവായൂരപൻ ഓഡിറ്റോറിയത്തിൽ 1000 ത്തിൽ പരം പേർ പങ്കെടുക്കുന്ന സമൂഹ ഗീതാ പാരായണത്തിൽ 700 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡോ. ലക്ഷമിശങ്കർ ശ്രീകൃഷ്ണ കോളേജ്, ഡോ. ഉമാ സംഗമേശ്വരൻ തുടങ്ങിയവർ യജ്ഞത്തിൽ ആചാര്യ സ്ഥാനം വഹിക്കും. മൂകാംബിക ക്ഷേത്രംതന്ത്രി, ഗുരുവായൂർ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ബദരിനാഥ് റാവൽജി, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ക്ഷേത്രം ഊരാളൻ ബഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി കെ വിനയൻ, കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡൻറ് ഗണേഷ് തുടങ്ങി സാമൂഹിക + സാംസ്കാരിക മേഖലയിലെ മഹത് വ്യക്തിത്വങ്ങൾ യജ്ഞത്തിൽ പങ്കെടുക്കും.
10-ാമത് ഗീതാ മഹോത്സവ യജ്ഞത്തിന്റെ സ്വാഗതസംഘം രൂപീകരണം ഡിസംമ്പർ 25 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിലുള്ള രുഗ്മിണി റീജിൻസിയിൽ നടക്കും. എല്ലാ ഭക്തജനങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത് യജ്ഞത്തിന്റെ ഭാഗവാക്കാവുന്നതാണ്. 2024 ജനുവരി 20 ന് നടക്കുന്ന യജ്ഞത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9446628022, 9447922375, 9526100091 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈനായി രജിസ്ടേഷൻ നടത്താൻ താഴെ കൊടുത്തിരിക്കുന്ന ഫോറം ഉപയോഗിക്കേണ്ടതാണ്.
ഗുരുവായൂർ ഗീതാ സത്സംഗ സമിതി സമിതി അംഗങ്ങളായ കണ്ണൻ സ്വാമി, ബാബുരാജ് കേച്ചേരി, കിഴിയേടം രാമൻ നമ്പൂതിരി, ഡോ പി എസ് വിശ്വനാഥൻ, മോഹൻദാസ് ചേലനാട്ട്, വേണുഗോപാൽ പട്ടത്താഴത്ത്, ജയപ്രകാശ്, ജയരാജ്, രഘു കൊല്ലംങ്കോട്, ആർ മുകുന്ദൻ, സിന്ദു കരുവന്തല, ശ്രീരാമൻ, ആർ നാരായണസ്വാമി, പണിക്കശേരി രഞ്ജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.