ഗുരുവായൂർ : സംസ്ഥാനത്ത് വ്യാപകമായി യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകരെ പോലീസും, ഡി വൈ എഫ് ഐ ഗുണ്ടകളും ചേർന്ന് വ്യാപകമായി മർദ്ദിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലേക്ക് മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മഹാരാജാ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡി.സി.സി. ജനറൽ സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അധ്യക്ഷനായി. ആർ.രവികുമാർ , കെ.പി. ഉദയൻ , കെ.പി.എ. റഷീദ്, പി. ഐ ലാസർ, പി.കെ.രാജേഷ് ബാബു, പാലിയത്ത് ശിവൻ, പി.കെ.ജോർജ്, വി.എ.സുബൈർ, ഷൈൻ മനയിൽ, രഞ്ജിത്ത് പാലിയത്ത് തുടങ്ങിയവർ സംസാരിച്ചു
വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ . കടിക്കാട് നിന്ന് ആരംഭിച്ച മാര്‍ച്ച് പനന്തറ സെന്ററിൽ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ഡി.സി.സി. സെക്രട്ടറി എം.വി. ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫസലുൽഅലി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ, നേതാക്കളായ മൂസ ആലത്തയിൽ, ശ്രീധരൻ മാക്കാലിക്കൽ, കെ.പി. ഉമ്മർ, ഐ.പി. രാജേന്ദ്രൻ, പി.കെ.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷർബന്നൂസ്, അബൂബക്കർ കുന്നക്കാടൻ, ഹസ്സൻ തെക്കേപാട്ടയിൽ, രാമദാസ്, പി. രാജൻ, ദേവാനന്ദൻ, യൂസഫ് മന്ദലാംക്കുന്ന്, ടിപ്പു ആറ്റുപ്പുറം, നിസാർ ബദർപള്ളി, ധർമ്മൻ, സലീൽ തുടങ്ങിയവർ നേതൃത്വം നൽകി.