ഗുരുവായൂർ: ശ്രീമദ് ഭാഗവത സപ്‌താഹ ജ്ഞാന യജ്ഞ വേദികളിൽ രുഗ്മിണി സ്വയംവരം, കുചേല സത്ഗതി കൃഷ്ണ രുഗ്മിണി കുചേല വേഷപ്പകർച്ചകൾ തുടങ്ങിയ ദൃശ്യാവിഷ്കാരം ചെയ്ത് കേരളത്തിന് അകത്തും പുറത്തുമായി 520നു മേൽ വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ആലപ്പുഴയിലെ ദേവകീ നന്ദൻ സമിതി കുചേല ദിനത്തിൽ കണ്ണനെ കാണാൻ വേഷപ്പകർച്ചയോടെ ഗുരുവായൂർ ക്ഷേത്ര നടയിൽ എത്തി.
കുചേലദിനത്തിൽ ശ്രീകൃഷ്ണ ഭഗവാൻ്റെയും രുക്മിണീ ദേവിയുടെയും കുചേലൻ്റെയും വേഷത്തിൽ ക്ഷേത്ര ദർശനത്തിന് കലാകാരൻമാരുമെത്തിയത് മഴവിൽ മനോരമയിലെ കിടിലം പരിപാടിയിൽ വേഷമിട്ട കലാകാരൻമാരാണ് കിഴക്കേ നടയിലെത്തിയത്. രണ്ടു പതിറ്റാണ്ടിലേറെയായി ഭാഗവത സപ്താഹ വേദികളിൽ കുചേല വേഷം അവതരിപ്പിച്ചു വരുന്ന ആലപ്പുഴ കൈതത്തിൽ സ്വദേശി കൈതവളപ്പിൽ ഡി.ഉദയകുമാർ , മാരാരിക്കുളം സ്വദേശി ധനു കൃഷ്ണ, പെരുമ്പുളം അർജുനൻ എന്നിവരാണ് ദീപസ്തംഭത്തിന് സമീപമെത്തി ഗുരുവായൂരപ്പനെ തൊഴുത് മടങ്ങിയത്.