ഗുരുവായൂർ: പൈതൃകം സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ വിജയ് ദിവസ് ആഘോഷവും സമാദരണ സദസും നടന്നു.
ഗുരുവായൂർ നഗരസഭ വായനശാല അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ അമർ ജവാൻ സ്തൂപത്തിൽ പുഷ്‌പാർച്ചന നടത്തിയാണു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വായനശാല ഹാളിൽ സമാദരണ സദസ് ലഫ്റ്റനന്റ് കേണൽ ബി ബിജോയ് ഉദ്ഘാടനം ചെയ്തു. 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ കെ പി ബാലഗോപാലനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
പൈതൃകം സൈനിക സേവാസമിതി ചെയർമാൻ ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യൻ അധ്യക്ഷനായി. കേണൽ കൃഷ്ണകുമാർ, കേണൽ ബാബു, സുബേദാർ മേജർ ഉണ്ണികൃഷ്ണൻ, പൈതൃകം കോ- ഓർഡിനേറ്റർ അഡ്വ രവി ചങ്കത്ത്, സെക്രട്ടറി മധു കെ നായർ, ജനറൽ കൺവീനർ കെ കെ വേലായുധൻ, കെ സുഗതൻ, ഡോ കെ ബി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.