ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ആസൂത്രണം 2023 -24 വാർഷിക പദ്ധതിയിൽ നാലുലക്ഷം രൂപ വകയിരുത്തി കദളിവനം പദ്ധതി കദളിവാഴ കൃഷിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ആനക്കോട്ട കിഴക്കേപ്പടിയിൽ അപൂർവ്വ അയൽക്കൂട്ടത്തിൽ ക്ലസ്റ്ററിൽ തുടക്കം കുറിച്ചു.
3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ചനഗരസഭയുടെ 35 ക്ലച്ചറുകളിലായി ഈ വർഷം കൃഷി ചെയ്യുന്നത്. ഗുരുവായൂറിന്റെ വിപണി സാധ്യതയും ഗുരുവായൂർ അമ്പലം എന്ന പ്രത്യേകതയും പരിഗണിച്ചാണ് കഴിഞ്ഞവർഷം നഗരസഭ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കിയത്. പ്രതീക്ഷിച്ചതിലധികം വിളവും പിന്തുണയും കർഷകരിൽ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് ഈ വർഷം പദ്ധതി തുടരുവാൻ നഗരസഭയെ പ്രേരിപ്പിച്ച ഘടകം, കർഷകർക്കും കർഷകക്കൂട്ടങ്ങൾക്കും ഉത്പാദിപ്പിച്ച കദളിവാഴയ്ക്ക് മാന്യമായ വരുമാനവും ലഭിക്കുകയുണ്ടായി, കഴിഞ്ഞ വർഷത്തെ അഭിമാനകരമായ നേട്ടങ്ങളുടെ തുടർച്ച ഈ ഈ വർഷവും ആവർത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് നഗരസഭയും കർഷക കൂട്ടായ്മകളും.
35 വാർഡിൽ ആനക്കോട്ട കിഴക്കേപ്പടിയിൽ നഗരസഭ തല നടീൽ ഉത്സവം ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മ എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ എം ഷഫീർ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, കൗൺസിലർമാരായ നിഷി പുഷ്പരാജ്, ബിബിത മോഹൻ, കൃഷി ഓഫീസർമാരായ ശശീന്ദ്ര, റെജീന വിസി, സാജിദ റഹ്മാൻ എം, തൊഴിലുറപ്പ് പദ്ധതിയുടെ അസിസ്റ്റൻറ് എൻജിനീയർ അഭി എന്നിവർ സംസാരിച്ചു.