ഗുരുവായൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ജനസേവാ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ “മംഗല്യ നിധി “സഹായ സദസ്സും, ആശീർവാദ വന്ദനവും സംഘടിപ്പിച്ചു.വിവാഹിതരാക്കുന്നസഹോദരിമാർക്ക് ജനസേവാ ഫോറം നൽകി വരുന്ന വിനോദിനിമേനോൻ സ്മാരക മംഗല്യനിധിധന സഹായ പദ്ധതിയുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്. ഡിസംബർ 10 ന് വിവാഹിതയാക്കുന്ന ഗുരുവായൂർ നഗരസഭയിലെ കാരക്കാട് സ്വദേശിനിയായ സഹോദരിക്കാണ് ധന സഹായഹസ്തം നൽകി വേദി ഒരുക്കിയത്.
ഗുരുവായൂർനഗരസഭ കുട്ടികളുടെ പാർക്കിന് സമീപം ജനസേവാഫോറം പ്രസിഡണ്ടു്. എം.പി.പരമേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് ജീവകാരുണ്യ പ്രവർത്തകയും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, സ്കൗട്ട് & ഗൈഡ് ജില്ലാ സാരഥികളിലൊരാളുമായ പാലിയത്ത് വസന്തമണി ടീച്ചർ ഉൽഘാടനം ചെയ്തു. മംഗല്യനിധി സഹായ വിതരണവും നിർവഹിച്ചു. ഫോറംസാരഥികളായമുരളി പുറപ്പടിയത്ത്, അജിത ഗോപാലകൃഷ്ണൻ എന്നിവർ ആശീർവാദ വചനങ്ങളും, സ്നേഹവന്ദനവും നൽകി. പ്രോഗ്രാം കോ ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി. ട്രഷറർകെ.പി.നാരായണൻ നായർ, ഉപദേശക സമിതി കൺവീനർ പി.വിദ്യാസാഗർ, ആസൂത്രണ സമിതി അംഗം പി.ആർ. സുബ്രമണ്യൻ, വനിതാ വിഭാഗം സാരഥി ചിത്രസുവീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മധുരവിതരണവും നടത്തി.