ഗുരുവായൂർ: ആദ്ധ്യാത്മിക -സാംസ്ക്കാരിക – സാമുദായ രംഗങ്ങളിൽ കർമ്മോത്സുകതയോടെ, നിറശോഭയോടെ, സാരഥ്യ മികവോടെപ്രവർത്തനപഥങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് വിട പറഞ്ഞ ചങ്കത്ത് മുകാമി അമ്മയുടെ സ്മരണകൾ നിലനിർത്തുവാനായി രൂപീകരിച്ച ചങ്കത്ത് മുകാമിയമ്മ സ്മാരക ട്രസ്റ്റ് ആദ്ധ്യാത്മിക, ആത്മീയ കർമ്മമണ്ഡലങ്ങളിൽ നിസ്തുലമായ സേവന പ്രവർത്തനനിരതയുമായി പ്രയാണം തുടരുന്ന ആചാര്യശ്രേഷ്ഠ വ്യക്തിത്വങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള 5001 ക യും ഫലകവും അടങ്ങിയിട്ടുള്ള ഇത്തവണത്തെ ”ചങ്കത്ത് മുകാമിയമ്മ സ്മാരകപുരസ്ക്കാരത്തിന് ആചാര്യനും, സന്യാസിശ്രേഷ്ഠനും, ഭാഗവതോത്തമനുമായ സൽസംഗ പ്രഭാഷകൻ സ്വാമി കൃഷ്ണാനന്ദ സരസ്വതിയെ തെരെഞ്ഞെടുത്ത വിവരം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ച് കൊള്ളുന്നു.
2014ൽ സംന്യാസം സ്വീകരിച്ച് കാൽ നൂറ്റാണ്ടോളമായി ഗുരുവായൂരപ്പൻ്റെ ദാസനായി വിവിധ പാരയണീയ-വായനാ -സൽസംഗ യജ്ഞങ്ങൾ ഒരുക്കിഅനുദിനമെന്നോണം ആദ്ധ്യാത്മിക -ആത്മീയപ്രവർത്തന സദസ്സുകളിൽ നിത്യ നിറസാന്നിധ്യമായി സ്വാമി അനുഷ്ഠിയ്ക്കുന്ന, പകർന്ന് നൽക്കുന്ന ആത്മീയ സത്തയുടെ സാരംശം ഉൾകൊണ്ടാണ് 2023ലെ ചങ്കത്ത് മുകാമി അമ്മ സ്മാരക പുരസക്കാരത്തിന് സ്വാമി കൃഷ്ണാനന്ദ സരസ്വതിയെ തെരെഞ്ഞെടുത്തതെ ന്നുംസന്തോഷപൂർവംഅറിയിച് കൊള്ളുന്നു. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, രാധാകൃഷ്ണൻ കാക്കശ്ശേരി, വിദ്വാൻ ഭാസ്ക്കരൻനായർ തുടങ്ങി മഹൽ വ്യക്തിത്വങ്ങൾക്ക് മുൻവർഷങ്ങളിൽ മുകാമിയമ്മ പുരസ്ക്കാരം സമ്മാനിച്ചിട്ടുണ്ടു്.
മുകാമിയമ്മയുടെ ഒമ്പതാം ചരമവാഷികദിനമായ ഡിസംബർ 11 ന് തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ വെച്ച് ചേരുന്ന അനുസ്മരണ – പുരസ്ക്കാര സമാദരണ സദസ്സിൽ വെച്ച് പുരസ്ക്കാര വിതരണം നിർവഹിയ്ക്കുന്നതാണെന്നും ചങ്കത്ത്മുകാമിയമ്മ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ വി.ബാലകൃഷ്ണൻ നായർ, ബാലൻ വാറണാട്ട്, കെ.ടി സഹദേവൻ എന്നിവർ അറിയിച്ച് കൊള്ളുന്നു. ശ്രേഷ്ഠ മഹനീയ വ്യക്തിത്വങ്ങൾ സംബന്ധിയ്ക്കുന്ന പ്രസ്തുതവേളയിൽ ആദരവ്യക്തിത്വങ്ങൾക്ക് സമാദരണം, നാരായണീയ സമഗ്രപുസ്തക വിതരണം, വിദ്യാഭ്യാസ എൻഡോമെൻ്റ് സ്കോളർഷിപ്പ് വിതരണം, പoനവാഹന ധനസഹായ വിതരണം എന്നിവയുംനടത്തപ്പെടുന്നതാണ്.