ചാവക്കാട്: സാങ്കേതിക അനുമതി നേടാതെ എം എൽ എയുടെ നേതൃത്വത്തിൽ ഉത്സവ മാമാങ്കം നടത്തി ശാസ്ത്രീയമായ രീതിയിൽ പഠനം നടത്താതെ ജനങ്ങളുടെ ജീവന് ഭീഷണിയായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന് അനുമതി നൽകിയ ഭരണാധികാരികൾക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താർ ആവശ്യപ്പെട്ടു.
ഒക്ടോബർ ഒന്നിനാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബ്ലാങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെട്ടത്. ശക്തമായ തിരയടിച്ചതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഭാഗം വേർപെട്ട് കടലിലേക്ക് ഒഴകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവെച്ചു. ട്രാക്ടർ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്.തീരദേശത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഒരുക്കിയത്. ഒരേസമയം 100 പേർക്ക് ബ്രിഡ്‌ജിൽ പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. 100 മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെ നടന്ന് കടലിൻ്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളും ഇവിടെ എത്താറുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിർമ്മിച്ചത്.ബ്രിഡ്‌ജിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്.യോഗത്തിൽ ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാരായ ഫൈസൽ കാനാമ്പുള്ളി,അസ്മത്ത് അലി, ബേബി ഫ്രാൻസിസ് എന്നിവരും ഉണ്ടായിരുന്നു.
ചാവക്കാട് ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായി ശാസ്ത്രീയ പഠനം നടത്താതെ അനുമതി നൽകിയതാണ് ഈ അപകടത്തിന് കാരണമെന്ന് വാർഡ് കൗൺസിലർ പി കെ കബീർ പറഞ്ഞു.
എന്നാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും, യഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ് എന്ന് എൻ കെ അക്ബർ എം എൽ എ
സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശ പ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു വെന്നും
രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകൾ ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് എം എൽ എയുടെ പത്രകുറിപ്പ്