ഗുരുവായൂർ: മദ്ധ്യകേരളത്തിലെ മികവുറ്റ വാദ്യ വിദ്വാനും, ഗുരുവായൂരിൻ്റെ സ്വന്തം വാദ്യകലാകാരനുമായ ഗുരുവായൂർ ശിവരാമൻ്റെ ഏഴാം ചരമവാർഷിക ദിനത്തിൽ ശിവരാമൻ സ്മൃതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ – പുരസ്ക്കാരവിതരണവും. സമാദരണ സദസ്സും സംഘടിപ്പിച്ചു.
വാദ്യകലാകാരന്മാരുടെയും,സാംസ്കാരിക സാരഥികളാലുംതിങ്ങിനിറഞ്ഞനഗരസഭ ടൗൺ ഹാൾ ഫ്രീഡം ഹാളിൽ ശിവരാമൻ്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി പ്രാർത്ഥനയോടെ ആരംഭം കുറിച്ച സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉൽഘാടനം ചെയ്തു. പുരസ്ക്കാര – ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു.ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 11111 ക. യുംപ്രശസ്തിപത്രവും ഫലകവും അടങ്ങിയ ശിവരാമൻ സ്മൃതി പുരസ്ക്കാരം വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു.
ഡോക്ടർ.എൻ.പി.വിജയകൃഷ്ണൻ മുഖ്യപ്രഭാഷണവും, കരിയന്നൂർ നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായും, മാധ്യമ പ്രവർത്തകരായ ജനു ഗുരുവായൂർ മുഖ്യ അനുസ്മരണ പ്രഭാഷണവും, വി.പി.ഉണ്ണികൃഷ്ണൻ പുരസ്ക്കാര വ്യക്തിത്വ പരിചയവും,ബാലൻ വാറണാട്ട് ആ മുഖപ്രസംഗവും നടത്തി. വിവിധസംഘടനാ സാരഥികളായഗുരുവായൂർ ജയപ്രകാശ്, ജോതി ദാസ് ഗുരുവായൂർ, ചൊവ്വല്ലൂർ മോഹനൻ നായർ, കക്കാട് രാജപ്പൻമാരാർ, തൃപ്രയാർ അനിയൻ മാരാർ, പ്രഭാകരൻ മണ്ണൂർ, കല്ലൂർ സുരേഷ് എന്നിവർ സംസാരിച്ചു.വിവിധ തലങ്ങളിലെ പുരസ്ക്കാര ജേതാക്കളായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ , കലാമണ്ഡലം അനന്തകൃഷ്ണൻ പഴമ്പാലക്കോട് ശെൽവൻ, പട്ടിക്കാട് അജി, രവി ചങ്കത്ത്, ടി.ടി.മുനീഷ്, ജെ.കൃഷ്ണപ്രസാദ്, എ..പി.അരുൺദേവ് ,കെ.ആദിത്യഹരി, ഇ.ഗോപികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ഉപഹാരവും, പൊന്നാടയും നൽകി സ്നേഹവന്ദനം നടത്തി. കേരള സംഗീത നാടകഅക്കാദമി ചെയർമാൻ കൂടിയായി വേദിസമ്പന്നമാക്കുവാൻ എത്തിചേർന്ന സപ്തതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന വാദ്യകലാ ശ്രേഷ്ഠമഹിമ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉപഹാര വിതരണവും, ഗുരുവായൂരിലെദൃശ്യമാധ്യമ പ്രവർത്തകർ ഒത്ത് ചേർന്ന് പൊന്നാട നൽകിയും, സംഘാടക സാരഥികൾ മധുരം നൽകിയും ഗുരുവായൂരിൻ്റെ സ്നേഹാദര സമർപ്പണവും നടത്തി പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗങ്ങൾ നടത്തി.അമ്പതോളം ചെണ്ടവാദ്യ പഠിതാക്കൾക്ക് പoനവാദ നത്തിനാവശ്യമായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പൂജിച്ച കൊട്ടിനായുള്ള ആദ്യ പുളിമുട്ടികൾ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ വേദിയിൽ വിതരണവും ചെയ്തു. പരിപാടികൾക്ക് കല്ലൂർഉ ണ്ണികൃഷ്ണൻ, ചൊവ്വല്ലൂർ മോഹന വാരിയർ, ഗുരുവായൂർ ശശി മാരാർ, തെച്ചിയിൽ ഷൺമുഖൻ, കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാററ് എന്നിവർ നേതൃത്വം നൽകി