ഗുരുവായൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം 39ാം വാർഷിക സമ്മേളനം ഡി സി.സി. സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ
പെൻഷൻകാരോട് ഡി.എ യുടെ കാര്യത്തിലും പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക നൽകുന്നതിലും മെഡി സെപ്പ് പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കുന്നതിലും എൽ.ഡി.എഫ് സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ (ഉമ്മൻ ചാണ്ടി നഗർ) വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം കൊച്ചപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ഭാഷാ പുരസ്കാരം ലഭിച്ച പ്രൊഫ. മോളി ജോസഫ് മാമ്പിള്ളി, തൃശൂർ അതിരൂപത പി.ആർ.ഡി. വകുപ്പ് സിൽവർ ജൂബിലി അവാർഡ് ലഭിച്ച പി.ഐ. ലാസർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.ജി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി ഹരിഹരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിസണ്ട് അരവിന്ദൻ പല്ലത്ത് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ ,എം. എഫ്. ജോയ് മാസ്റ്റർ, വി.കെ.ജയരാജൻ, മുനിസിപ്പൽ കൗൺസിലർ മാഗി ആൽബർട്ട് , ഗിരീന്ദ്ര ബാബു , തോംസൺ വാഴപ്പിള്ളി, പി.മുകുന്ദൻ, കെ.പി പോളി, വി.വി.കുരിയാക്കോസ്, ഇ.എ. മുഹമ്മദുണ്ണി , എ.എൽ തോമസ്, സി.പി.കൃഷ്ണൻ , ടി.എഫ്. ജോയ് , സുജയ്യ എന്നിവർ പ്രസംഗിച്ചു.
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.എൽ. മത്തായി മാസ്റ്റർ വരണാധികാരിയായിരുന്നു. പ്രസിഡണ്ട് : വി.എം. കൊച്ചപ്പൻ മാസ്റ്റർ സെക്രട്ടറി : പി. മുകുന്ദൻ ട്രഷറർ : കെ.പി.പോളി മാസ്റ്റർ