ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ സംഘടിപ്പിച്ചു.
കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്തു.എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് സെമിനാറിന് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ധനേഷ് വികസന സെമിനാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ചാവക്കാട് നഗരസഭാ എൻ വി സോമൻ ഹാളിൽ നടന്ന വികസന സെമിനാർ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വിവിധ വകുപ്പുകളുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വകുപ്പു മേധാവികൾ സെമിനാറിൽ അവതരിപ്പിച്ചു.തുടർന്ന് ഗ്രൂപ്പ് തല ചർച്ചയും പൊതു ചർച്ചയും നടന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റമാരായ ടി വി സുരേന്ദ്രൻ,ജാസ്മിൻ ഷെഹീർ , വിജിത സന്തോഷ്, സിപിഎം രാഷ്ട്രീയ പാർട്ടി നേതാക്കളായ ശ്രീ ടി ടി ശിവദാസ്, സൈമൺ മാസ്റ്റർ, ഷാഹു, കാദർ ചക്കര, ഇ. പി സുരേഷ് കുമാർ, ചാവക്കാട് മർച്ചൻ്റ് ഭാരവാഹി ജോജി തോമസ് നഗരസഭ യിലെയും പഞ്ചായത്തുകളിലെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നവകേരളം മണ്ഡലം കോർഡിനേറ്റർ ഡി ഷാജിമോൻ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.