the digital signature of the temple city

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ ഗജമുത്തശ്ശി പിടിയാന താര ചരിഞ്ഞു..

- Advertisement -[the_ad id="14637"]


ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ മുതിർന്ന പിടിയാന താര ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക്. 1957 ൽ മെയ് 9 നു കമല സർക്കസ് ഉടമ കെ.ദാമോദരൻ ആണ് ആനയെ ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും നിയോഗം ലഭിച്ചിട്ടുണ്ട് താരക്ക്.

PSX 20231128 225131

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രായം ഉണ്ടായിരുന്ന ഗജമുത്തശ്ശി. അനേകം വർഷം ഭഗവാനെ സേവിച്ചു. കുറച്ചു വർഷങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആനക്കോട്ടയിൽ നിന്നും പുറത്തേക്ക് അയക്കാറില്ല. തറിയിൽ കഴകെട്ടി നിർത്തിയിരിക്കുക ആയിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖം വളരെ കൂടുതലായിരുന്നു ആനക്ക് ദേവസ്വം മികച്ച പരിചരണം നൽകിയിരുന്നു.

PSX 20231128 230554

.മൂന്നു വർഷമായി വാർധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാൻമാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. അമ്പതു വർഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ നിറസാനിധ്യമായിരുന്നു. ശ്രീഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts