ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം തിരുനാവായ ചന്ദനക്കാവ് കുറുമ്പത്തൂരിലെ മേൽപുത്തൂർ ഇല്ലപറമ്പിൽ നാരായണ ഭട്ടതിരിയുടെ പ്രതിമ സ്ഥാപനത്തിൻ്റെ നാൽപത്തി രണ്ടാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
വെള്ളിയാഴ്ച രാവിലെ മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം നടന്നു. ഉച്ചയ്ക്ക് 2 മണിയോടെ മണലൂർ ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ അരങ്ങേറി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം .ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭരണ സമിതി അംഗങ്ങളായ സി മനോജ്, വി ജി രവീന്ദ്രൻ, മേൽപുത്തുർ സ്മാരക സമിതി സെക്രട്ടറി ജയശങ്കർ എന്നിവർ സന്നിഹിതരായി. രാത്രി എഴുമണി മുതൽ മേൽപുത്തൂർ സ്മാരക കമ്മിറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഗുരുവായൂർ കൃഷ്ണശ്രീ ഓർക്കസ്ട്ര അവതരിപ്പിച്ച ഭക്തി ഗാനമേളയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.