- Advertisement -[the_ad id="14637"]
ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ കണ്ട് ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു.
നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ആദ്യം ദ്വാദശി പണ സമർപ്പണം നിർവ്വഹിച്ചു. . വൈകുന്നേരം 3.30 ന് ക്ഷേത്രനട തുറന്നാൽ പതിവ് ദർശനം തുടരും
വ്യാഴാഴ്ച രാത്രി പതിനായിരത്തിലേറെ ചുറ്റുവിളക്കുകളിൽ നറുനെയ് ദീപം തെളിയിച്ചതോടെ ഭക്തി പ്രഭാ വലയത്തിലായിരുന്നു ഗുരുപവനപുരി .