ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പടിഞ്ഞാറെ നടയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ NULM നഗര ഉപജീവന കേന്ദ്രത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ ഷോപ്പും ഫുഡ് കിയോസ്കും ഏകാദേശി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു.
23ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈലജ സുധൻ സ്വാഗതം പറഞ്ഞു. തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ കോ- കോർഡിനേറ്റർ ഡോ കവിത മുഖ്യ അതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ആദർശ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ഷെഫീർ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി, അജിത ദിനേശൻ, അജിത അജിത്, ജീഷ്മ, CDS ചെയർപേഴ്സൺ മാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ വൈസ് ചെയർപേഴ്സൺമാരായ ഷക്കീല ഇസ്‌മൈൽ, ബിന്ദു ബാബുരാജ്, CDS മെമ്പർമാർ, അക്കൗണ്ടൻമാർ, ബ്ലോക്ക് കോഡിനേറ്റർ സുജ ,കമ്മ്യൂണിറ്റി ഓർഗനൈസർമാർ എന്നിവർ പങ്കെടുത്തു. NULM സിറ്റി മിഷൻ മാനേജർ ദീപ വി എസ് നന്ദി രേഖപ്പെടുത്തി.