ഗുരുവായൂർ :ചരിത്ര പ്രസിദ്ധമായ ഏകാദശി 23 നു വാഴാഴ്ച ആഘോഷിക്കും ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചയ്ക്കും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാല്‍ കാഴ്ച്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജകേസരി ഇന്ദ്രസെന്‍, ഭഗവാന്റെ തങ്കതിടമ്പേറ്റിയ സ്വര്‍ണ്ണകോലം വഹിക്കും
കിഴക്കൂട്ട് അനിയന് മാരാരും, തിരുവല്ല രാധാകൃഷ്ണനും നേതൃത്വം നല്കുന്ന മേളപെരുക്കം ഏകാദശി മഹോത്സവത്തിന് പ്രൗഢികൂട്ടും. വൈകിട്ട് 6:30 ന് ഗുരുവായൂര്‍ ഗോപന് മാരാര്‍ നയിയ്ക്കുന്ന തായമ്പകയും, രാത്രി വിളക്കിന് പനമണ്ണ ശശിയും, ഗുരുവായൂര്‍ ശശി മാരാരും നയിയ്ക്കുന്ന ഇടയ്ക്കയോടേയുള്ള നാലമത്തെ പ്രദക്ഷിണത്തില്‍, ക്ഷേത്രങ്കണത്തിലെ പതിനായിരത്തോളം വിളക്കുകള്‍ നെയ്യ്തിരിയില് പ്രകാശ പൂരിതമാകും , ഗുരുവായൂര്‍ മുരളിയും, വടേശ്ശരി ശിവദാസനും, നെന്മാറ കണ്ണനും നേതൃത്വം നല്കുന്ന നാദസ്വരവും അകമ്പടി സേവിയ്ക്കും.
ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയും ഉണ്ടാകും. ഏകാദശി ദിവസം ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ശേഷം, ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന എഴുന്നെള്ളിപ്പില്‍, തിമിലയില്‍ പല്ലശ്ശന മുരളീ മാരാരും, മദ്ദളത്തില്‍ കലാമണ്ഡലം ഹരി നാരായണനും, ഇടയ്ക്കയില്‍ കടവല്ലൂര്‍ മോഹനന് മാരാരും, കൊമ്പില്‍ മച്ചാട് ഉണ്ണി നായരും, താളത്തില്‍ ഗുരുവായൂര്‍ ഷണ്മുഖനും മേള പ്രമാണിമാരാകും.
ഏകാദശി പ്രസാദ ഊട്ട്
ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളിൽ പതിവുപോലെയും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലും
രാവിലെ 9 മണിക്ക് ആരംഭിക്കും.. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് ബുഫേ രീതിയിൽ പന്തലുകളിൽ നൽകും.
ദ്വാദശി പണം സമർപ്പണം
ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്രനട കാലത്ത് അടക്കുന്നതു ‘ വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണ സമർപ്പണത്തിനായി ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ മാത്രമേ ദർശന സൗകര്യം ഉണ്ടാകു.പതിവ് പൂജകൾക്ക് ശേഷം ഭക്തർക്ക് വൈകുന്നേരം ക്ഷേത്ര ദർശന സൗകര്യം ഉണ്ടാകും.
ദ്വാദശി ഊട്ട്
അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതൽ 11 വരെയാകും. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.
ദർശന ക്രമീകരണം
ഗുരുവായൂർ ഏകാദശി ദിവസമായ നവംബർ 23 ന് ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഉണ്ടാകും. രാവിലെ 6 മുതൽ 2 മണി വരെ വി.ഐ.പി ദർശനം ,പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും.