ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള ڇസര്‍ഗോത്സവം 2023ڈ എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് ഷഫീഖ് ഐ എ എസ് മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, കെ പി എ റഷീദ്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ജ. ഷീജ, പി.ആര്‍. അനല്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സ്പെഷല്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സി.ആര്‍. ജെബിനെ ആദരിച്ചു. നവംബര്‍ 18 ന് നഗരസഭ ടൗണ്‍ഹാളില്‍ പാട്ടും, നൃത്തവും, ഒപ്പനയും, ഫാഷന്‍ പരേഡുമെല്ലാം അവതരിപ്പിച്ച് തങ്ങളിലെ സര്‍ഗവാസനകള്‍ സദസിന് മുന്നില്‍ പ്രകടമാക്കിയ ഭിന്നശേഷിക്കാരായ 150 ഓളം കലാകാരന്‍മാര്‍ സര്‍ഗ്ഗോത്സവം സമ്പന്നമാക്കി. ഇന്‍സെറ്റ് സ്പെഷ്യല്‍ സ്ക്കൂള്‍, ബി ആര്‍ സി, അംഗന്‍വാടികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, പ്രേരക്മാര്‍, ഗില്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സഹകരിച്ചു. ഇന്‍സൈറ്റ് സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, തൈക്കാട് എഫ് എച്ച് സി യിലെ ഫിസിയോ തെറാപ്പി യൂണിറ്റും, മെഡിക്കല്‍ സപ്പോര്‍ട്ടും സര്‍ഗ്ഗോത്സവത്തിന്‍റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.