ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കല്‍ ഫസ്റ്റ് എയ്ഡ് ബൂത്തിന്‍റെ ഉദ്ഘാടനം നവംബര്‍ 17 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ എസ് മനോജ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, പി കെ നൗഫല്‍, ദേവിക ദിലീപ്, ജ്യോതി രവീന്ദ്രനാഥ്, സുബിത സുധീര്‍, ദീപ ബാബു, ദിനില്‍ പി ടി, വൈഷ്ണവ് പി പി, നിഷി പുഷ്പരാജ്, നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, ഡോക്ടര്‍മാരായ ഡോ. രംഗണ കുല്‍ക്കര്‍ണി (അലോപതി), ഡോ അശ്വതി (ഹോമിയോ) ഡോ ഷാര്‍ലെറ്റ് വിന്‍സന്‍റ്, ഡോ സുഹാസ് നാരായണന്‍ (ആയുര്‍വേദം), പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജി എം എ പ്രതിനിധി ടി എന്‍ മുരളി, ഐ എം എ പ്രതിനിധികള്‍, ഡ്രഗ്സ്& കെമിസ്റ്റ് പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ദിവസം മുതല്‍ മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നതു വരെയുളള ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ അലോപ്പതി, ആയുര്‍വ്വേദം ഹോമിയോ വിഭാഗത്തിലുളള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതാണ്. 24 മണിക്കൂറും ഭക്തജനങ്ങള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പടെയുളള പ്രാഥമിക ശുശ്രൂഷ ലഭ്യമാകുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.