the digital signature of the temple city

ഗുരുവായൂരിലെ ഗതാഗത സംവിധാനം മാറുന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ മേൽപാലം നിർമ്മിച്ചിട്ടും കിഴക്കേനടയിൽ ഗതാഗത കുരുക്ക് ഒഴിയാത്ത സാഹചര്യത്തിൽ നഗരമാകെ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. പാലം ഇറങ്ങി മഞ്ജുളാൽ ജംക്ഷനിൽ എത്തുന്ന വലിയ വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞുപോകണം. ചെറു വാഹനങ്ങൾക്കു ക്ഷേത്രത്തിനു മുന്നിലേക്കു പോകാം. ഒരു വാഹനവും വലത്തേക്കു തിരിയാൻ അനുവദിക്കില്ല.

ഔട്ടർറിങ്‌റോഡ് പൂർണമായും വൺവേ ആക്കും. ഇന്നർറിങ് റോഡിൽ വൺവേ എതിർ ദിശയിലാക്കും. മമ്മിയൂർ അത്താണി ജംഗ്ഷൻ മുതൽ കൈരളി ജംഗ്ഷൻ വരെ വലിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും അനുവദിക്കില്ല. കുന്നംകുളം, ചാവക്കാട് നിന്നു വരുന്ന ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ മുതുവട്ടൂർ, പടിഞ്ഞാറേ നട, കൈരളി വഴി ബസ് സ്റ്റാൻന്റിൽ എത്തണം. തിരികെ പടിഞ്ഞാറേനട, മുതുവട്ടൂർ വഴി പോകണം.

മഞ്ജുളാൽ ഭാഗത്ത് പാലത്തിന്റെ സർവീസ് റോഡ് ഉപയോഗിക്കുന്നവർ പെട്രോൾ പമ്പിനു സമീപത്തു കൂടി വലതു വശം ചേർന്ന് പോയി യൂണിയൻ ബാങ്കിനു മുന്നിലൂടെ തിരിച്ചുവരണം. പാലത്തിന്റെ കിഴക്കേ ഭാഗത്ത് നെന്മിനി, കർണംകോട് ബസാർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പാലത്തിനു സമീപം ഇടതു തിരിഞ്ഞ് വൺവേ ആയി ത്യശൂർ റോഡിൽ കയറണം. തിരുവെങ്കിടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന് കിഴക്ക് ഭാഗത്ത് 30 മീറ്റർ ദൂരെ നിർമിക്കുന്ന റൗണ്ട് എബൗട്ടിൽ തിരിഞ്ഞു വന്ന് പാലം കയറണം.

ഇന്നലെ യോഗത്തിലുണ്ടായ ഈ നിർദേശങ്ങൾ കഴിഞ്ഞ ദിവസം നടന്ന ട്രാഫിക് ഉപദേശക സമിതിയിൽ അവതരിപ്പിച്ചതിന ശേഷം നടപ്പാക്കും. അതുപോലെ ഗുരുവായൂർ റെയിൽവേ ‌സ്റ്റേഷനിൽ പ്രീ പെയ്‌ഡ് ഓട്ടോ സംവിധാനം ഉടൻ ആരംഭിക്കും. സ്റ്റേഷന്റെ വടക്ക് ഭാഗത്ത് ഫുട്ഓവർ ബ്രിജിന് സമീപം ഓട്ടോ നിർത്തി യാത്രക്കാരെ കയറ്റുന്നതു നിർത്തലാക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണ‌ദാസ്, ജോയിന്റ് ആർ ടി ഒ അബ്ദുറഹ്‌മാൻ, സി ഐ സി പ്രേമാനന്ദ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts