ഗുരുവായൂർ: ഗുങ്ങവായൂർ റെയിൽവേ മേൽപ്പാലം നാളെ, 14 ചൊവാഴ്ച വൈകീട്ട് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഇന്ന് തിങ്കളാഴ്ച പൊതുജനങ്ങൾക്ക് പാലത്തിൽ കയറാവുന്നതാണ്. ഗുരുവായൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്ന കാഴ്ചകൾ കാണാം.
ഉദ്ഘാടന ദിവസം ആദ്യം 3 കെഎസ്ആർടിസി ബസുകൾ പാലത്തിൽ കയറും. ഒന്നിൽ മന്ത്രിമാരും എം എൽ എ മാരും ജന പ്രതിനിധികളും, മറ്റ് 2 വണ്ടികളിൽ പൊതുജനത്തിന് കയറാവുന്നതാണ്. പാലത്തിൽ ജനത്തിരക്ക് ഒഴിഞ്ഞാൽ നാളെ രാത്രി മുതൽതന്നെ വാഹന ഗതാഗതം ആരംഭിക്കും. പാലത്തിന് അടിഭാഗത്ത് ഇപ്പോഴത്തെ കരാറുകാർ തന്നെ ടൈൽ വിരിച്ച് പൂന്തോട്ടം ഒരുക്കും. ഈ പ്രവൃത്തി പൂർത്തിയാകാനുണ്ട്. പാലത്തിന്റെ ഇരുവശത്തും അടി ഭാഗത്ത് പാർക്ക്, ഓപ്പൺ ജിം എന്നിവ നിർമിക്കും. ഇതിനായി എംഎൽഎ ഫണ്ട് ചെലവഴിക്കും.
ദീപാവലി പോലും ആഘോഷിക്കാതെ പാലം നിർമി ക്കാൻ പാടുപെടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇന്ന് വൈകിട്ട് എൻ കെ അക്ബർ എം എൽ എ വിരുന്നൊരുക്കുന്നുണ്ട്. തൊഴിലാളികളെ ആദരിക്കും. അവലോകന യോഗ ത്തിനു ശേഷം നിർമാണത്തിന്റെ അവസാന മിനുക്കു പണികൾ എൻ കെ അക്ബർ എം എൽ എ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, അസി. പൊലീസ് കമ്മിഷണർ കെ ജി സുരേഷ് എന്നിവർ പരിശോധിച്ചു.